India

50,000രൂപ സ്ത്രീധനമായി നല്‍കിയില്ല; വേശ്യാ ജോലിക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു

ലക്‌നൗ: സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞ 50,000രൂപ നല്‍കിയില്ല. ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കേട്ടാല്‍ ഞെട്ടും. ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പീഡനം അനുഭവിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാഹ്ജാന്‍പൂരിലെ കുടുംബത്തില്‍ സംഭവിച്ചതിങ്ങനെ. ഭാര്യയുടെ മൂക്ക് മുറിച്ചെടുത്താണ് ഭര്‍ത്താവ് പ്രതികാരം ചെയ്തത്.

മൂക്ക് മുറച്ചുകൊണ്ട് ഭര്‍ത്താവ് ഓടുകയായിരുന്നു. ഷാജഹാന്‍പൂര്‍ സ്വദേശിയായ സഞ്ജീവ് റാത്തോര്‍(27) എന്നയാളാണ് കമലേഷ് റാത്തോര്‍ (25) എന്ന യുവതിയുടെ മൂക്ക് മുറിച്ചത്. തന്റെ മാതാപിതാക്കളുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്ന് സഞ്ജീവ് റാത്തോര്‍ പറയുന്നു. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് സംഭവം നടക്കുന്നത്.

ഇവര്‍ക്ക് ആറു വയസ്സായ ഒരു മകള്‍ ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത്രയും തുക നല്‍കാന്‍ യുവതിക്കും വീട്ടുകാര്‍ക്കും സാധിച്ചില്ല. ഇതിന്റെ പേരും പറഞ്ഞ് മദ്യപിച്ചെത്തി ഭാര്യയെ ഇയാള്‍ എന്നും ഉപദ്രവിക്കാറുണ്ട്. ബെല്‍റ്റു കൊണ്ടും ചെരിപ്പു കൊണ്ടും തല്ലും. വേശ്യാ ജോലിക്ക് തന്നെ വില്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്താറുണ്ടെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button