ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായി മാറിയ സാക്ഷി മാലിക്കിന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഗുസ്തിക്കാരിയായപ്പോള്‍ പലരും തന്നെ പരിഹസിച്ചെന്ന് സാക്ഷി പറയുന്നു. ഒളിംപിക്‌സിലെ തന്റെ നേട്ടം പലര്‍ക്കുമുള്ള ചുട്ട മറുപടിയാണെന്നും സാക്ഷി പറഞ്ഞു.
ആനച്ചെവി പോലെയാകും ചെവി എന്നും കല്യാണം കഴിക്കാന്‍ ആളു വരില്ലെന്നുവരെ പറഞ്ഞ് പരിഹസിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. മറ്റ കായികതാരങ്ങളോടും സാക്ഷിക്ക് ചിലതു പറയാനുണ്ട്. കായികരംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ജീവിതം അവസാനിച്ചുവെന്ന് കരുതുന്ന ഘട്ടങ്ങളും പരുക്കുകളും ഉണ്ടാകാം. എന്നാല്‍ അതില്‍ തളരരുതെന്ന് സാക്ഷി പറയുന്നു.
എല്ലാ തടസങ്ങളും മാറ്റി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. കാല്‍മുട്ടിനു പരുക്കേറ്റശേഷമാണ് ഈ നേട്ടം തനിക്കു ലഭിച്ചത്. കായിക രംഗത്ത് എന്തെങ്കിലുമൊന്ന് നേടണമെന്ന് മനസിലുണ്ടെങ്കില്‍ എപ്പോഴെങ്കിലും അത് സാധ്യമാകുക തന്നെ ചെയ്യുമെന്ന് സാക്ഷി പറയുന്നു.
Post Your Comments