ജനീവ:ബലൂചിസ്ഥാൻ വിഷയം വീണ്ടും ഉന്നയിച്ചാൽ കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുമെന്ന് പാകിസ്താന്റെ ഭീഷണി.പാക്ക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും മനുഷ്യാവകാശ ലംഘനം നടത്തുന്ന പാക്കിസ്ഥാനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന.
കശ്മീരില്‍ നിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാനാണ് ഇന്ത്യ ബലൂചിസ്ഥാൻ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്നും പാകിസ്ഥാൻ ആരോപിച്ചു.ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടിനെയും പാക്കിസ്ഥാൻ വിമർശിക്കുകയുണ്ടായി.കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ പ്രശ്നം ഇന്ത്യ യുഎൻ സമിതിയിൽ ഉന്നയിച്ചത്.വിഘടനവാദികൾക്കും തീവ്രവാദികൾക്കും പാക്കിസ്ഥാൻ തുറന്ന പിന്തുണയാണ് നൽകിവരുന്നതെന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് മറുപടിയെന്നോണം കശ്മീർ വിഷയം വീണ്ടും പാക്കിസ്ഥാൻ ഉയർത്തികൊണ്ട് വന്നിരിക്കുന്നത്.
Post Your Comments