
കൊച്ചി● കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തിൽ ജോണി ജോസഫ് എന്ന അജി ജോണ്‍ (42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടിൽ റെജി മാത്യു (32), മൈനാഗപ്പളളി കടപ്പലാൽ വീട്ടിൽ മനീഷ് ലാല്‍ (27) എന്നിവരും സംഘം വലയിലാക്കിയ ബംഗാള്‍ സ്വദേശിനിയായ 20 വയസുള്ള പെണ്‍കുട്ടിയുമാണ് പിടിയിലായത്. ജോണി ജോസഫാണ് സംഘത്തിലെ പ്രധാനകണ്ണിയെന്ന് പോലീസ് പറഞ്ഞു.
ലൊക്കാന്റോ എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയാണ് സംഘം ഇടപാടുകാരെയും ഇരകളെയും കണ്ടെത്തിയിരുന്നത്. 10,000 രൂപ വരെയാണ് സംഘം ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. ബെംഗളൂരുവിലെ ലൈംഗിക വ്യാപാര സംഘത്തിന്റെ വലയിൽ കുടുങ്ങിയ പെൺകുട്ടിയെ അഞ്ചു ദിവസത്തേക്ക് 25,000 രൂപ നൽകിയാണു ജോൺ ജോസഫ് കൊച്ചിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോഡ്ജില്‍ അസ്വഭാവികമായി ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് കടവന്ത്ര പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.
Post Your Comments