ബംഗളുരു : വാടക പിരിക്കാന്‍ സാമ്പാര്‍, വാടക പിരിക്കാന്‍ സാമ്പാറെന്ന് അദ്ഭുതപ്പെടേണ്ട കാരണം വാടക നല്കാന് വൈകിയതിന് വാടകക്കാര്‍ക്കെതിരെ കെട്ടിട ഉടമ തിളച്ച സാമ്പാര്‍ ഒഴിച്ച സംഭമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗളുരുവിലെ ഹനുമന്തനഗറിലെ രാഘവേന്ദ്ര ബ്ലോക്കിലാണ് സംഭവം. ശിവവര്‍മ്മ എന്നയാളാണ് തന്റെ വാടക്കാരെ ആക്രമിച്ചത്. വര്‍മ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്റെ നടത്തിപ്പുകാരിയായ ഹേമലതയ്ക്കും മകന് ശ്രേയസിനും നേരെയാണ് ഉടമ സാമ്പാര്‍ ഒഴിച്ചത്. വാടയ്ക്ക് ഇവര്‍ കെട്ടിടം എടുത്ത് മൂന്ന് മാസമായിട്ടും വാടക നല്‍കിയില്ലെന്നും, വര്‍മ്മ ശ്രേയസുമായി വാക്ക് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് തിളച്ച സാമ്പാര്‍ മുഖത്ത് ഒഴിക്കുകയുമായിരുന്നു. സാരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments