IndiaNews

പ്രസംഗിക്കാന്‍ കയറിയ കനയ്യകുമാറിനെ ജനം കൂവി ഓടിച്ചു!

ജവഹല്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റും രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ നിന്ന്‍ ജാമ്യമെടുത്ത് നടക്കുന്നയാളുമായ ഇടതുപക്ഷ നേതാവ് കനയ്യകുമാറിന് കേള്‍വിക്കാരുടെ കൂവല്‍ കാരണം തന്‍റെ പ്രസംഗം വെട്ടിച്ചുരുക്കി വെടി വിട്ട് പോകേണ്ട അവസ്ഥ വന്നു. ‘ഇന്ത്യാ ടുഡേ മൈന്‍ഡ് റോക്ക്സ്’ സമ്മിറ്റില്‍ സംബന്ധിച്ച് ആസാദി (സ്വാതന്ത്ര്യം)-യെപ്പറ്റി പ്രസംഗിക്കാന്‍ എത്തിയതായിരുന്നു കനയ്യ.

പ്രസംഗത്തിനായി കനയ്യ സ്റ്റേജില്‍ കയറിയപ്പോള്‍ മുതല്‍ത്തന്നെ കേള്‍വിക്കാര്‍ അസ്വസ്ഥരായിത്തുടങ്ങിയിരുന്നു. ജയിലില്‍ക്കിടന്ന അനുഭവങ്ങള്‍ വര്‍ണ്ണിച്ച കനയ്യ മഹാത്മാഗാന്ധിയും ഭഗത്സിങ്ങും എല്ലാം ജയിലില്‍ക്കിടന്നിട്ടുന്ദ് എന്ന്‍ പറഞ്ഞു.

ചെറിയ കൂവലുകള്‍ക്കിടയിലും പ്രസംഗം തുടര്‍ന്ന കനയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കാന്‍ തുടങ്ങിയതോടെ സദസ്സു മുഴുവന്‍ കൂവലുകള്‍ കൊണ്ട് നിറഞ്ഞു. തുടര്‍ന്ന്‍ പ്രസംഗം തുടരാന്‍ സാധിക്കാതെ കനയ്യ വേദിവിട്ടു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button