ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും കനയ്യ കുമാർ പറഞ്ഞു.താന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടു മുന്‍പാണ് ഡല്‍ഹി പോലീസ് ഈ കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഇപ്പോള്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തന്നെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള പത്തു മുന്‍ വിദ്യാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അവര്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. നാലു വര്‍ഷം മുന്‍പാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
Post Your Comments