ജനിച്ച സമയം ഒരാളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാറുണ്ട്. ഒരാളുടെ ഭാവിയില്‍ വരെ പ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ജനിച്ച സമയം. ജനനസമയത്തിലെ ചെറിയ വ്യത്യാസങ്ങൾ പോലും ജ്യോതിഷപ്രകാരം വലിയ വ്യത്യാസങ്ങള്‍ക്കും കാരണമാകാം. ഇതുകൊണ്ടുതന്നെ ജനന സമയം കൃത്യമാകേണ്ടതും അത്യാവശ്യമാണ്.
രാവിലെ 4 മണിക്കും 6 മണിക്കുമിടയിലാണ് ജനനമെങ്കിൽ ഇവരുടെ ജാതകത്തില്‍ സൂര്യസ്വാധീനം കൂടുതലാകും. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ചുരുക്കമായിരിക്കും. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും ഇവര്‍. ഫലം കാണാന്‍ അല്‍പം വൈകുമെങ്കിലും കഠിനാധ്വാനത്തിലൂടെ ഇവര്‍ ലക്ഷ്യം കാണും. രാവിലെ 6-8നും ഇടയ്ക്ക് ജനിച്ചവരുടെ ജാതകത്തിൽ പന്ത്രണ്ടാം പാദത്തിലാണ് സൂര്യന്‍ വരുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ വിചത്രമായ പല അനുഭവങ്ങളുമുണ്ടാകും. വിചാരിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓരോന്നു വന്നുചേരും. രാവിലെ 8-10 വരെയുള്ള സമയത്തു ജനിച്ചവരുടെ ജീവിതത്തില്‍ പണം ഒരു പ്രധാന പങ്കാളിത്തം വഹിക്കും. സുഹൃത്തുകളും സാമൂഹ്യബന്ധങ്ങളുമെല്ലാം പണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വന്നുചേരുക. വിചാരിച്ചതുപോലെ കാര്യങ്ങള്‍ വന്നു ചേരാതിരിക്കുമ്പോള്‍ ഇവര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നതും സാധാരണം.
രാവിലെ 10-12നും ഇടയ്ക്കാണ് ജനനമെങ്കില്‍ സൂര്യന് ഏറെ സ്വാധീനശക്തിയുള്ള സമയമാണിത്. ജീവിതത്തില്‍ ഏറെ വിജയം നേടാൻ ഈ സമയത്തു ജനിച്ചവര്‍ക്കാകും. എന്നാല്‍ അധികാരസ്ഥാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്‌താല്‍ ഇത് ഇവരെ ബുദ്ധിമുട്ടില്‍ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കും 2 മണിക്കും ഇടയിലാണെങ്കിൽ ധാരാളം യാത്ര ചെയ്യാന്‍ യോഗമുള്ളവരായിരിക്കും. സൗന്ദര്യവും ബുദ്ധികൂര്‍മതയുമുള്ള ഇവര്‍ മതപരമായ കാര്യങ്ങളില്‍ വിശ്വാസമുള്ളവരായിരിക്കും. ദയാലുക്കളായ ഇവര്‍ ജീവിതത്തില്‍ പ്രശസ്‌തി നേടുകയും ചെയ്യും.
2 മണിക്കും 4 മണിക്കും ഇടയിലുള്ളവർ അക്കൗണ്ടിംഗ്, ട്ര്‌സറ്റ്, ഗവണ്‍മെന്റ് സ്‌കീം, ബാങ്കിംഗ് തുടങ്ങിയ രംഗങ്ങളില്‍ ശോഭിക്കുന്നവരായിരിക്കും. സെക്‌സ് ജീവിതവും അപകടങ്ങളുലമെല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും.4 നും 6 നും ഇടയിൽ ജനിച്ചവർ ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നവരായിരിക്കും. വിവാഹം ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവരായിരിക്കും. മറ്റുള്ളവരുമായി അടുത്തിടപഴകുന്ന ജോലികള്‍ ചെയ്യേണ്ടി വരുന്നവര്‍.
6 മുതൽ 8 മണി വരെ ജനിച്ചവരെങ്കില്‍ നിങ്ങളുടെ ജീവിതം നിങ്ങളോട് അടുപ്പമുള്ളവരെക്കൂടി ആശ്രയിച്ചായിരിക്കും. പല സന്ദര്‍ഭങ്ങളിലും കുടുംബത്തേക്കാള്‍ സാമൂഹ്യബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നവര്‍. സോഷ്യല്‍-ഹെല്‍ത്ത് സർവീസ് ജോലികളില്‍ ശോഭിക്കുന്നവര്‍. 8 മണിമുതൽ 10 മണി വരെ ഉള്ള സമയങ്ങളിൽ ജനിച്ചവർ സര്‍ഗശേഷിയുള്ളവരായിരിക്കും. ഇഷ്ടപ്പെട്ട രംഗത്തു ജോലി ചെയ്യാന്‍ ഭാഗ്യം ലഭിക്കുന്നവര്‍. വിജയവും പ്രശസ്‌തിയുമെല്ലാം ജീവിതത്തില്‍ നേടുന്നവര്‍.
10നും 12 നും ഇടയിലുള്ളവർ പണത്തേയും വസ്‌തുവകകളേയും കാര്യമായി എടുക്കാത്തവര്‍. റിയല്‍ എസ്റ്റേറ്റ് പോലുള്ള ജോലികളുമായി ബന്ധപ്പെടുന്നവരായിരിക്കും. 12 മുതൽ 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ബൗദ്ധികമായി ഏറെ ഉയര്‍ന്ന തലത്തിലുള്ളവരായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍. മീഡിയ പോലുള്ള രംഗത്തു ശോഭിക്കുന്നവര്‍. 2 മണിക്കും 4 മണിക്കും ഇടയിൽ ജനിക്കുന്നവർ സമ്പത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഭാഗ്യമുള്ളവര്‍. ഫുഡ് ഇന്‍ഡസ്‌ട്രി പോലുള്ള രംഗങ്ങളില്‍ ശോഭിക്കുന്നവരായിരിക്കും.
Post Your Comments