
ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. പത്താന്‍കോട്ട് ആക്രമണം കണ്ട് പഠിച്ചില്ലേയെന്ന് ആന്റണി ചോദിക്കുന്നു. അന്നു തന്നെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കണമായിരുന്നു.
കശ്മീര്‍ ആക്രമണം സുരക്ഷാ അവഗണനയുടെ ഫലമാണെന്നും എകെ ആന്റണി കുറ്റപ്പെടുത്തുന്നു. കശ്മീരിന് ഇന്ത്യയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ വിശ്വാസം നേടിയെടുക്കണം. സൈനികര്‍ക്ക് സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്നും ആന്റണി അവശ്യപ്പെട്ടു.
Post Your Comments