Uncategorized

സര്‍ക്കാര്‍ കോളേജ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം : സര്‍ക്കാര്‍ കോളേജ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. രണ്ടാഴ്ചക്കിടെ രണ്ട് കോളേജുകളുടെ വെബ്‌സൈറ്റ് മൂന്നുതവണ പാക് – സിറിയന്‍ ഹാക്കര്‍മാര്‍ തകര്‍ത്തത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലോ കോളേജിന്റെയും തൈക്കാട് പ്രവര്‍ത്തിക്കുന്ന ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്റെയും വെബ്‌സൈറ്റുകളാണ് തകര്‍ക്കപ്പെട്ടത്. രണ്ടാഴ്ചക്കിടെ രണ്ടുതവണയാണ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്റെ www.gctetvm.com എന്ന വെബ്‌സൈറ്റിനു നേരെ ആക്രമണമുണ്ടാകുന്നത്. പാക് സൈബര്‍ സ്‌കള്‍സ് എന്ന പേരിലാണ് ഏറ്റവും പുതിയ ആക്രമണം. ഹാക്ക് ദ വേള്‍ഡ് എന്നും രേഖപ്പെടുത്തിയിരുന്നു.

ഓണം അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സുരേഷ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ച് സൈറ്റ് പുന:സ്ഥാപിച്ചെങ്കിലും സൈറ്റിന്റെ ഐക്കണായി ഇപ്പോഴും പാക് പതാകയിലെ ചന്ദ്രക്കലയും നക്ഷത്രവും തന്നെയാണ് കാണിക്കുന്നത്. രണ്ടാഴ്ച മുന്‍പും സമാന രീതിയില്‍ വെബ്‌സൈറ്റ് തകര്‍ത്തിരുന്നു. വി ആര്‍ ഫ്രം സിറിയ എന്നായിരുന്നു അന്ന് സൈറ്റില്‍ കണ്ടിരുന്നത്.

തുടര്‍ന്ന് കോളേജ് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത് സ്വകാര്യ വ്യക്തിയായതിനാല്‍ അത്തരത്തില്‍ ശ്രമിച്ചു നോക്കാനായിരുന്നു മറുപടി. തുടര്‍ന്ന് സൈറ്റ് രൂപകല്‍പന ചെയ്ത സംഘം തന്നെ രണ്ടുദിവസം കൊണ്ട് പുന:സ്ഥാപിച്ചു. ലോ കോളേജിന്റെ സൈറ്റ് തകര്‍ത്തതായി ഇന്നലെയാണ് കണ്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പാക് ഹാക്കര്‍മാരാണ് നമ്മുടെ വെബ്‌സൈറ്റുകള്‍ തകര്‍ക്കുന്നതില്‍ മുന്‍പന്തിയിലെന്ന് കേരള പൊലീസ് സൈബര്‍ ഡോം ഓപ്പറേഷന്‍സ് ഓഫീസര്‍ കെ.അനില്‍കുമാര്‍ പറഞ്ഞു.

കടപ്പാട് – മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button