ന്യൂഡല്‍ഹി : സ്വത്ത് വെളിപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരായി സി.പി.എം കേരള ഘടകം. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി മാതൃകാ പൊതുപ്രപര്ത്തനം നടത്താനുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും പ്ലീനത്തിന്റെയും നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ സാദ്ധ്യമല്ലെന്ന് സി.പി.എം കേരള ഘടകം. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് എല്ലാ അംഗങ്ങളും പൂര്‍ണ്ണമായും സ്വത്ത് വെളിപ്പെടുത്തണമെന്നായിരുന്നു സംഘടനാ പ്ലീനത്തിന്റെ തീരുമാനം.
നിര്‍ദ്ദേശത്തിലെ അപകടം മനസ്സിലാക്കിയ സംസ്ഥാന ഘടകം അതുകൊണ്ടു തന്നെ ഈ നിര്‍ദ്ദേശത്തിനെതിരേ ശക്തമായി രംഗത്തെത്തി. ക്യത്യമായ സ്വത്ത് വെളിപ്പെടുത്തുന്നത് വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് അപകടകരമാകും എന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ പക്ഷം. കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുന്ന ഈ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് പിടിവാശി കാട്ടാന്‍ തയ്യാറല്ലെന്നും സംസ്ഥാന ഘടകം നിലപാട് സ്വീകരിച്ചു.
സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരം വെളിപ്പെടുത്തുന്നത് മറ്റു വിവാദങ്ങള്‍ക്ക് കാരണമാകും എന്ന് സംസ്ഥാന ഘടകം കേന്ദ്രകമ്മറ്റി യോഗത്തെ അറിയിച്ചു. സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ വി.എസ്.അച്യുതാനന്ദനും കേന്ദ്രകമ്മറ്റി യോഗത്തില്‍ പിന്തുണച്ചു. പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗത്തില്‍ ഇന്ന് വിതരണം ചെയ്ത കുറിപ്പിന്റെ പ്രസക്ത ഭാഗം ഇങ്ങനെ; പാര്‍ട്ടി അംഗങ്ങളും നേതാക്കളും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യം കാട്ടുന്നില്ല എന്നതാണ് കേന്ദ്രകമ്മറ്റി രേഖയില്‍ വിവരിയ്ക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലെങ്കിലും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ വിവരം നേതാക്കള്‍ പുറത്ത് വിടണം എന്നും രേഖ നിര്‍ദ്ദേശിയ്ക്കുന്നു. പ്രത്യക്ഷത്തില്‍ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കേരള ഘടകത്തിനെയാണ് ഈ വിമര്‍ശനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
Post Your Comments