ന്യൂഡല്‍ഹി : കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ കേന്ദ്രം കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. ആദായനികുതി വകുപ്പ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരെ കണ്ടെത്തി പിഴ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കള്ളപ്പണം വെളിപ്പെടുത്താനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നത്.
സമയപരിധിയ്ക്ക് ശേഷം കള്ളപ്പണം വെളിപ്പെടുത്തി നികുതി അടയ്ക്കാത്തവര്‍ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ബജറ്റിലാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെ സമയം നല്‍കിക്കൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ മൊത്തം ആസ്തിയുടെ 45 ശതമാനം നികുതി അടച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാകാനാകും. കള്ളപ്പണം ബിനാമി ഇടപാടിലൂടെ അനധികൃതമായി കൈമാറ്റം ചെയ്യുന്നത് തടയുന്നതിനായി ബിനാമി നിയമം ഉടന്‍ നടപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴുലക്ഷത്തോളം പേര്‍ക്ക് നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
Post Your Comments