ചണ്ഡീഗഡ്: പാരാലിമ്പിക്‌സ് താരങ്ങൾ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് മിൽഖാ സിങ്. അവരെ അർഹിക്കുന്ന അംഗീകാരം നൽകി രാജ്യം അംഗീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഉത്തമ ഉദാഹരങ്ങളാണ് പാരാലിമ്പിക്‌സ് താരങ്ങൾ . അവരെ ആദരിക്കണമെന്ന് ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മിൽഖാ സിങ് പറഞ്ഞു.
ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്ന മാരിയപ്പൻ തങ്കവേലു,വരുൺ ഭാട്ടി,ദീപ മാലിക്,ദേവേന്ദ്ര ജജാരിയ എന്നിവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽര്തന നൽകി ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒളിപിക്‌സിൽ നേരിട്ട് മെഡൽ ജേതാക്കൾക്ക് ഖേൽര്തന നല്കുന്നതുപോലെ പാരാലിമ്പിക്‌സ് താരങ്ങൾക്കും ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിയോ പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ മില്‍ഖാ സിങ് അഭിനന്ദിച്ചു.
Post Your Comments