തിരുവനന്തപുരം: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരു ഒരു ഹിന്ദു സന്യാസിയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വര്‍ഗീയ വളര്‍ത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗുരുവിനെ വെറും ഒരു ഹിന്ദു സന്ന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അപഹാസ്യപരമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവോണത്തെ വാമന ജയന്തിയാക്കിയും മഹാബലിയെ തരംതാഴ്ത്തിയും ചിത്രീകരിച്ചതു പോലെയാണ് ഇതും സംഭവിച്ചിരിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments