ന്യൂഡല്‍ഹി: വാഹനസൗകര്യമില്ലാതെ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ യുവാവിന് സഹായവുമായി ബഹ്റൈന്‍ രാജാവെത്തി. ഒന്‍പത് ലക്ഷം രൂപയാണ് ഒഡിഷ സ്വദേശിക്ക് ലഭിച്ചത്. പണം നല്‍കുമെന്ന് നേരത്തെ തന്നെ ബഹ്റൈന്‍ രാജാവ് അറിയിച്ചിരുന്നു.
10 കിലോമീറ്ററോളം മൃതദേഹവുമായി നടന്ന ധന മാഞ്ജി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട രാജാവ് സഹായവാഗ്ദാനം നല്‍കുകയായിരുന്നു. ഡല്‍ഹിയിലെ ബഹ്റൈന്‍ എംബസിയില്‍ എത്തിയ മാഞ്ജി 8.9 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റി.
മകളോടൊപ്പമാണ് യുവാവ് എംബസിയില്‍ എത്തിയത്. പണം മകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് മാഞ്ജി പറഞ്ഞു.
Post Your Comments