International

കാമുകി സിഗരറ്റ് കുറ്റിവെച്ച് പൊള്ളിച്ചു; കാമുകന്റെ കാഴ്ചനഷ്ടപ്പെട്ടു

വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം വെസ്റ്റ് വിര്‍ജീനിയയില്‍ രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കുനടന്നു. വഴക്കിനിടയില്‍ കാമുകന്റെ കണ്ണില്‍ സിഗരറ്റ് കുറ്റിവെച്ച് യുവതി കുത്തി. 39കാരിയായ സിഡ്നി ജീനാണ് ഈ ക്രൂരപ്രവൃത്തി ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ കാമുകന്‍ ജെര്‍മി ഹ്യൂജസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടെന്നാണ് പറയുന്നത്.

ചികിത്സിച്ചെങ്കിലും കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് പറയുന്നത്. ജെര്‍മിയെ ആശുപത്രിയിലാണ് ജെര്‍മിയെ പ്രവേശിപ്പിച്ചിരുന്നത്. വീടിനെച്ചൊല്ലി ജെര്‍മിയും സിഡ്നിയും തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇത് പിന്നീട് പൊരിഞ്ഞ അടിയാവുകയും ജെര്‍മിയുടെ കണ്ണില്‍ സിഗരറ്റുകൊണ്ട് കുത്തുന്ന അവസ്ഥയിലേക്ക് മാറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാമുകി സിഡ്‌നിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button