തിരുവനന്തപുരം : സൗമ്യവധക്കേസില്‍ സുപ്രീംകോടതി വിധി കേരളത്തെ ഞെട്ടിച്ചെന്ന് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. വിധി ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കണം. കേസ് നടത്തിപ്പില്‍ വീഴ്ച വന്നെന്ന വിഎം സുധീരന്റെ പ്രസ്താവന അവഹേളനപരമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരും അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഇതിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്നും, കൃത്യമായ പഴുതുകളടച്ച് സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും സാധിച്ചില്ലെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം. തെളിവെവിടെ എന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ പഠിക്കാന്‍ ഒരല്പം സമയം ആവശ്യപ്പെടാമായിരുന്നു. ഗുരുതര വീഴ്ചയാണ് പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും സംഭവിച്ചതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments