ഹൈദരാബാദ്: പ്രണയബന്ധം അറിഞ്ഞ മാതാവ് മകള്‍ക്ക് താക്കീത് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകളോട് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകരുതെന്നും അവനോട് സംസാരിക്കരുതെന്നും പറഞ്ഞു. പക്ഷെ മകള്‍ അമ്മയെ അനുസരിച്ചില്ല. മകള്‍ വീണ്ടും കാമുകനോട് സംസാരിച്ചു.
ഇതറിഞ്ഞ അമ്മ കഴിഞ്ഞ ദിവസം മകളെ രൂക്ഷമായി ശകാരിച്ചു. അമ്മ ദേഷ്യപ്പെട്ടതിന് മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി യാദവാണ് ജീവനൊടുക്കിയത്. അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മകള്‍ ജീവനൊടുക്കിയത്.
Post Your Comments