NewsInternational

ലിബിയയില്‍ നടന്ന ഒരു ശുഭവാര്‍ത്ത രാജ്യത്തെ അറിയിച്ച് സുഷമ സ്വരാജ്

ജൂലൈ 29, 2015 മുതല്‍ ലിബിയയില്‍ തടവുകാരായി കഴിയുന്ന രണ്ട് ഇന്ത്യന്‍ അദ്ധ്യാപകരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ആന്ധ്രാപ്രദേശ് സ്വദേശിയായ ടി ഗോപാലകൃഷ്ണന്‍, തെലങ്കാന സ്വദേശിയായ സി ബാലകൃഷ്ണന്‍ എന്നിവരെയാണ് ലിബിയയിലെ തടങ്കല്‍വാസത്തില്‍ നിന്നും മോചിപ്പിച്ചത്. സിര്‍തെയിലുള്ള സര്‍വ്വകലാശാലയിലെ അദ്ധ്യാപകരായിരുന്നു ഗോപാലകൃഷ്ണനും ബാലകൃഷ്ണനും. ഇന്ത്യയിലേക്ക് മടങ്ങനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന അവസരത്തിലാണ് രണ്ട് പേരേയും തട്ടിക്കൊണ്ടു പോയത്.

ഇരുവരുടേയും മോചനത്തിന്‍റെ വിശദവിവരങ്ങള്‍ ലഭ്യമല്ല. ലിബിയന്‍ പരമാധികാരിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ സ്ഥലമായിരുന്നു സിര്‍തെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button