ലാഹോർ: പാക് സൈനീക മേധാവി ജനറൽ റാഹിൽ ഷെരീഫിനെ അപമാനിക്കുന്ന തരത്തിൽ മുഖചിത്രം പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു.ഇംഗ്ലീഷിലുള്ള ഇന്ത്യാ ടു ഡേ യുടെ കവർ പേജിൽ റാഹീലിന്റെ കവിളിൽ മർദ്ദിച്ചതായിട്ടാണ് ചിത്രം. എന്നാൽ ഇതുവരെ പാകിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവനകൾ പുറത്തു വന്നിട്ടില്ല.
ഈദ് അവധി പ്രമാണിച്ചാവാം പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി പ്രസ്താവന നടത്താത്തതെന്നു കരുതുന്നു. എന്നാൽ ഇന്ത്യാ ടു ഡേ വെബ് സൈറ്റിൽ കയറുന്നവർക്ക് അത് നിരോധിച്ചതായുള്ള അറിയിപ്പാണ് കാണാൻ സാധിക്കുന്നത്.എന്നാൽ ലാഹോർ കോടതിയിൽ ലഭിച്ച പരാതിയിൽ വെബ് സൈറ്റ് നിരോധിച്ചത് പി ടി എ തന്നെയാണെന്ന് മറ്റൊരു സൂചനയുമുണ്ട്.
അബ്ദുൽ ഹാമിദ് എന്നയാളാണ് സൈറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതിയുമായി പോയത്.എന്നാൽ അത് കോടതി നിരാകരിക്കുകയായിരുന്നു.പാർലമെന്റിനെ സമീപിക്കാനും കോടതി ഉപദേശിച്ചു. തുടർന്നാണ് പാർലമെന്റിലും ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റിക്കും അബ്ദുൽ ഹമീദ് പരാതി നൽകിയത്.
Post Your Comments