News

കാവേരി പ്രശ്നത്തില്‍ തമിഴ്നാടും നിശ്ചലമാകും!

ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച കടയടപ്പുസമരം നടത്താൻ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു.കാവേരി പ്രശ്‌നത്തില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുനേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 16-ന് സംസ്ഥാനത്ത് കടയടപ്പുസമരം നടത്തുമെന്ന് തമിഴ്നാട് വണികര്‍ സംഘങ്ങളിന്‍ പേരമയ്പ് പ്രസിഡന്റ് എ.എം. വിക്രംരാജയാണ് അറിയിച്ചത്.തമിഴ്നാട്ടിലെ എല്ലാ കടകളും അടച്ചിടാന്‍ സംഘടന നിര്‍ദേശംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

സമരത്തിന് മറ്റു വ്യാപാരി സംഘടനകളുടെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ബസ്സുകള്‍, ഒട്ടോറിക്ഷകള്‍, സിനിമ തിയേറ്ററുകള്‍, പെട്രോള്‍ ബങ്കുകള്‍, തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും പിന്തുണയും സമരത്തിന് വേണമെന്നും വിക്രംരാജ ആവശ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button