ന്യൂഡൽഹി: ബിജെപി ഫാഷിസ്റ്റ് പാർട്ടിയല്ല, വലതുപക്ഷ സ്വേച്ഛാധിപത്യക്കാർ മാത്രമാണെന്നുള്ള കാരാട്ടിന്റെ വാദത്തിനെതിരെ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിലെ സിപിഎം ദിനപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിലായിരുന്നു സുബോധമുള്ളവർക്കും ഇന്നത്തെ യാഥാർഥ്യങ്ങളുമായി ബന്ധമുള്ളവർക്കും രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്നു മനസിലാകുമെന്ന് യെച്ചൂരി വ്യക്തമാക്കിയത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാവുന്ന നടപടികൾകൊണ്ടു മാത്രം ഫാഷിസമാവില്ലെന്നും കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു . ബംഗാൾ വിഷയത്തിൽ പരസ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്നു പൊളിറ്റ് ബ്യുറോ തീരുമാനിച്ചിരുന്നതാണ്. കാരാട്ടിന്റെ പരാമർശം വന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും വിവാദമായിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള മാധ്യമതർക്കം പരസ്യമായിരിക്കുകയാണ്.
Post Your Comments