NewsInternational

പെരുന്നാള്‍ദിനത്തിലും പൈശാചികതയില്‍ മുറുകെപ്പിടിച്ച് ഐസിസ്

ദമാസ്കസ്: ലോകമെങ്ങും ത്യാഗസ്മരണ പുതുക്കി പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഐസിസുകാര്‍ ചെയ്തത് കൊടും ക്രൂരതയായിരുന്നു. ആടിനെ അറക്കുന്നതുപോലെ മനുഷ്യരെ അറുത്തുകൊന്നുകൊണ്ടാണ് അവർ ആഘോഷിച്ചത് . അവര്‍ അതിന്റെ വീഡിയോയും പുറത്ത് വിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ എന്ന് പറഞ്ഞ് പിടികൂടി തടവിലാക്കിയവരെ ആണ് ഐസിസ് പെരുന്നാള്‍ ദിനത്തില്‍ ‘ബലികൊടുത്തത്’. ആടുകളെ പോലെ വലിച്ചിഴച്ചാണ് ഇവരെ അറവ് ശാലയില്‍ കൊണ്ടുവന്നത്. അതിന് ശേഷം തലകീഴായി മാംസം തൂക്കിയിടുന്നതുപോലെ തൂക്കിയിട്ടു. പിന്നീട് കഴുത്തറുത്തു.ഇത് ചാരപ്പണിക്കുള്ള ശിക്ഷയാണത്രെ. അമേരിക്കയ്ക്കും ഫ്രാന്‍സിനും ഉള്ള മുന്നറിയിപ്പുകളും വീഡിയോയില്‍ ഉണ്ട്.

ഐസിസുകാര്‍ പറയുന്നത് തങ്ങളാണ് യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എന്നാണ്. പെരുന്നാള്‍ ദിനത്തില്‍ പ്രതീകാത്മക ബലികൊടുക്കലല്ല ഇവര്‍ നടത്തിയത്, ജീവനുള്ള മനുഷ്യരെ തന്നെ ബലികൊടുത്തു. കൈകള്‍ പിറകില്‍ കെട്ടി മനുഷ്യരെ ഐസിസ് കാപാലികര്‍ വലിച്ചിഴച്ചുകൊണ്ടുവന്നു. മരണം മുന്നില്‍ കണ്ട് നിസ്സഹായരായി ഇരിക്കുന്ന മനുഷ്യര്‍. അറവുശാലകളില്‍ ആടുകളെ കൊന്ന് ഇറച്ചി തൂക്കിയിടുന്നതുപോലെ ജീവനുള്ള മനുഷ്യരെ അറവുശാലയില്‍ തൂക്കിയിട്ടു. ഓരോരുത്തരെയായി കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button