പത്തനംതിട്ട : ട‍്രേഡ് യൂണിയനുകൾ ശബരിമലയിലെ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമരം പരിപാവനമായ ക്ഷേത്രത്തിൽ പാടില്ലെന്നും കുമ്മനം പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്‍റ് ക്ഷേത്രത്തിൽ സമരം നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നടക്കുന്ന സമരത്തെ കുറിച്ച് എന്ത് പറയുന്നെന്നും കുമ്മനം ചോദിച്ചു. ശബരിമലയിലെ സമരത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിശ്വാസികൾക്ക് ഇടപെടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമയിലേക്കുള്ള ചരക്ക് നീക്കം കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. ട്രാക്ടർ – കരാർ തൊഴിലാളികളും, ട്രേഡ് യൂണിയൻ തൊഴിലാളികളും തമ്മിലുള്ള കൂലി തർക്കത്തെ തുടർന്നാണ് സമരം. ഉത്രാട സദ്യക്കും ഓണക്കോടി വിതരണത്തിനും അടക്കമുള്ള ചരക്കുകൾ പമ്പയിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ കരാര്‍ തൊഴിലാളികളെ മര്‍ദിച്ചതായി ആരോപിച്ച് ട്രാക്ടര്‍ ഉടമകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച ബഹിഷ്കരിച്ചതോടെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത ഇല്ലാതാവുകയായിരുന്നു.വിവിധ യൂണിയനുകളില്‍ അംഗങ്ങളായ അഞ്ഞൂറോളം തൊഴിലാളികളാണ് ശബരിമലയിലുള്ളത്. എന്നാല്‍, പൂജാ സാധനങ്ങളൊഴികെ മറ്റ് സാധനങ്ങളുടെ കയറ്റിറക്ക് കൂലി ലോഡ് ഒന്നിന് ഒരാള്‍ക്ക് 150രൂപ എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 125രൂപയില്‍ കൂടുതല്‍ കൊടുക്കാനാകില്ലെന്നാണ് ട്രാക്ടര്‍ ഉടമകള്‍ പറയുന്നത്.
Post Your Comments