KeralaNews

ഓണാഘോഷം തുടങ്ങി: മദ്യവില്‍പനയില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പനയില്‍ വന്‍ വര്‍ധനവ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള അഞ്ച് മാസത്തിനിടയില്‍ മുന്‍ വര്‍ഷത്തേക്കാളും 172 കോടിയുടെ അധിക മദ്യവില്‍പ്പനയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്.ഓണാഘോഷം ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് ഓണ വിപണിക്കൊപ്പം മദ്യവിപണിയും സജീവമായി.സെപ്തംബർ 6 മുതല്‍ 9 വരെയുള്ള നാലു ദിവസം മാത്രം 184 കോടിയുടെ മദ്യമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് .എന്നാൽ മുന്‍ വര്‍ഷം ഇതേസമയം 147 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റഴിഞ്ഞത്.37 കോടി രൂപ ആദ്യ ദിനങ്ങളിലെ ലാഭം. അതായത് 25 ശതമാനം വര്‍ധനവ്. സെപ്തംബര്‍ 6 ന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഏഴാം തീയതി അത് 47 കോടി രൂപയായി ഉയര്‍ന്നു. എട്ടിന് 44 കോടി രൂപയുടേയും 9 ന് 49 കോടി രൂപയുടേയും മദ്യമാണ് മലയാളി കുടിച്ചു തീര്‍ത്തത് ബീവറേജസ് ഔട്ട്‌ലറ്റ് വഴി മാത്രം125 കോടിയോളം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

സെപ്തംബർ വരെയുള്ള 5 മാസത്തിനിടയില്‍ 5016 കോടി രൂപ മദ്യവില്‍പ്പനയിലൂടെ ബീവറേജസ് സമ്പാദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 4844 കോടി രൂപയായരുന്നു വരുമാനം.4 ശതമാനത്തോളം അധിക വരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയിലാണ് കൂടുതല്‍ വര്‍ധനവ്. മുന്‍ വര്‍ഷങ്ങളില്‍ 5000 കെയ്‌സ് വൈനാണ് ഒരു മാസം വില്‍പ്പന നടത്താറുള്ളതെങ്കില്‍ ഇപ്പോളത് പന്ത്രണ്ടായിരത്തോളം ആയി വര്‍ധിച്ചിരിക്കുകയാണ് .ഇതേതുടർന്ന് മദ്യത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിലും വന്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button