ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിച്ച് പാല്‍പ്പായസ വിതരണം നടത്തി
തിരുവനന്തപുരം● ഓണം നാളുകള്‍ മദ്യവിമുക്തമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി യുവമാര്‍ച്ച ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. തലസ്ഥാനത്തെ ഓവര്‍ ബ്രിഡ്ജിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റും എസ്.എല്‍ തീയറ്ററിന് സമീപത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റും പ്രകടനമയെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ഓണം നാളുകളില്‍ മദ്യവിമുക്തമാക്കണം എന്ന യുവമോര്‍ച്ചയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത് പറഞ്ഞു.
മലയാളികളുടെ ദേശീയ ആഘോഷമായ ഓണത്തെ തകര്‍ക്കാന്‍ ഇടതു സര്‍ക്കാര്‍ പലകോണില്‍ നിന്ന് ശ്രമങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭാഗമാണ് നിലവിളക്ക് വിവാദവും അത്തപ്പൂക്കള വിവാദവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന കണ്‍സ്യൂമര്‍ഫെഡിന്റെ നീക്കവും. ഓണത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയുമെന്നും സമ്പത്ത് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോച്ച സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്. അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ് ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ് എന്നിവര്‍ സംസാരിച്ചു. ആര്‍.എം എസിന് മുന്‍വശത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ ബി.ജി വിഷ്ണു, അഖില്‍, വിഷ്ണു പി, അനന്തു എന്നിവര്‍ നേതൃത്വം നല്‍കി. ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ചതിന് ശേഷം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാല്‍പ്പായസ വിതരണം നടത്തി.
യുവമോര്‍ച്ചയുടെ സമരത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി.
Post Your Comments