അസംഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഒളിയമ്പെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലകൂടിയ കോട്ടില്‍ ചെളി പുരളുമെന്ന ഭയത്താലാണ് മോദി കര്‍ഷകരെ സന്ദര്‍ശിക്കാത്തതെന്ന് രാഹുല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്യൂട്ടില്‍ ചെളി പുരളുമെന്ന ഭയത്താല്‍ അദ്ദേഹം(പ്രധാനമന്ത്രി നരേന്ദ്ര മോദി
) കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്നില്ല. അമേരിക്കയിലേക്കും ചൈനയിലേക്കും പോകാന്‍ ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹം.
അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്.
നേരത്തെ ബിഎസ്പിയേയും സമാജ്വാദി പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ആന(ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) പണമെല്ലാം കഴിച്ചെന്നും സൈക്കിള്‍(സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) പഞ്ചറായാണ് നില്‍ക്കുന്നതെന്നും ആയിരുന്നു ഇരുപാര്‍ട്ടികളേയും പരിഹസിച്ച് രാഹുല്‍ പറഞ്ഞത്.
Post Your Comments