NewsIndia

കുടിയന്മാര്‍ക്ക് സന്തോഷിക്കാം; മദ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കും

ന്യൂഡൽഹി: മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ.ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി.ഒാരോ തരം മദ്യത്തിലും ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ വളരെ വിശദമായി കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഒഴിവാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു

ഏറെ കാലത്തെ ചർച്ചകൾക്കു ശേഷമാണ് ഇത്തരത്തിൽ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.മദ്യം നിർമിക്കാനും സൂക്ഷിക്കാനുമുള്ള കർശന നിബന്ധനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലോറിൻ ഹൈ‍ഡ്രേറ്റ്,അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉൾപ്പെടെ മദ്യത്തിൽ പൂർണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മദ്യം എത്രവർഷം സൂക്ഷിക്കാം, എങ്ങനെ നിർമിക്കണം തുടങ്ങിയ കാര്യങ്ങളും വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button