ജയ്പുര്‍: രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് മീണയുടെ ഭാര്യയും രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറുമായ ഗീത സിങ്ദോ പരാതി നല്‍കിയിരിക്കുന്നത്.പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം നല്‍കണമെന്നും സംഭവത്തില്‍ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി മീണയും ഭാര്യയും വേര്‍പെട്ടാണ് താമസിക്കുന്നത്.
മകള്‍ ഗീതാഞ്ജലി സിങിന് 13 വയസുള്ളപ്പോള്‍ മുതല്‍ മീണ പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.സ്ത്രീ പീഡനം ആരോപിച്ചും ഇവര്‍ രണ്ടു മാസം മുമ്ബ് മീണയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.ലൈംഗിക പീഡനത്തിന്റെ കാര്യം ഇതുവരെ രഹസ്യമാക്കി വെച്ചതാണെന്നും മീണയുടെ ശല്യം സഹിക്കവയ്യാതെയാണ് ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ഗീത വ്യക്തമാക്കി.അമ്മയെ അനുകൂലിച്ച് ഇപ്പോള്‍ ലണ്ടനിലുള്ള മകള്‍ ഗീതാഞ്ജലിയും രംഗത്തെത്തിയിട്ടുണ്ട്. മീണയുടെ പീഡനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് ഗീതാഞ്ജലി കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഏപ്രില്‍ 21 നായിരുന്നു ഗീതാഞ്ജലി രാജസ്ഥാന്‍ ഹൈക്കോടതിക്ക് ഈ മെയിലില്‍ പരാതി നല്‍കിയത്.മീണയുടെ സ്വാധിനത്തെത്തുടര്‍ന്ന് പോലീസ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും ഗീതയുടെ പരാതിയില്‍ പറയുന്നു.പിതാവ് തന്നെ ഒരു ഭാരമായാണ് കാണുന്നതെന്നും തനിക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയ്ക്കും തന്നെ ശാരീരികമായി ദ്രോഹിക്കുക പതിവായിരുന്നുവെന്ന് ഗീതാഞ്ജലിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്ക് 13 വയസുള്ളപ്പോള്‍ തന്നെ അദ്ദേഹം ലൈംഗീകമായി പീഡിപ്പിച്ചു. പലപ്പോഴും തന്റെ മുറിയിലെത്തിയ അച്ഛന്‍ പുറത്തു പറയാന്‍ പറ്റാത്ത രീതിയില്‍ പെരുമാറി.
രണ്ട് വര്‍ഷത്തോളമിത് തുടര്‍ന്നെന്നും പിന്നീടാണ് ഇക്കാര്യം അമ്മയോട് പറയാന്‍ പോലും തനിക്ക് ധൈര്യം വന്നതെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടിയെ പ്രസവിച്ചതിനാണ് തന്റെ അമ്മയെ അച്ഛനും വീട്ടുകാരും നിരന്തരമായി ദ്രോഹിക്കുന്നത്. രണ്ടാം വിവാഹത്തിനായി അമ്മയോട് നിരന്തരം വിവാഹ മോചനത്തിന് ആവശ്യപ്പെടുമായിരുന്നു.എന്നാല്‍ അമ്മ വഴങ്ങിയില്ല. ഇതും വൈരാഗ്യത്തിന് കാരണമായെന്നും ഗീത്ഞ്ജലിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്ന് അമ്മ അച്ഛനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് പീഡനം നിന്നതെന്നും ഗീതാഞ്ജലിയുടെ പരാതിയില്‍ പറയുന്നു.
Post Your Comments