ചെന്നൈ: സെപ്റ്റംബര്‍ 8-ആം തിയതി ജിയോസിംക്രനൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി-എഫ്05) റോക്കറ്റ് വിജയകരമായി പരീക്ഷിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ വിജയകരമായി പരീക്ഷിക്കുന്ന ആറാമത്തെ മാത്രം രാജ്യം എന്ന ബഹുമതിക്ക് ഇന്ത്യയെ അര്‍ഹമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ).
ഇതോടെ “ചന്ദ്രയാന്‍-2” വിക്ഷേപണവും ഇനി സുഗമമായി നടക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.
ക്രയോജനിക് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപണപഥത്തില്‍ എത്തിക്കുന്നത്തില്‍ ഇന്ത്യയ്ക്ക് മുമ്പ് നേട്ടം കൈവരിച്ച രാജ്യങ്ങള്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നിവരാണ്.
ഈ വര്‍ഷം തന്നെ ഇന്ത്യ രണ്ട് ജിഎസ്എല്‍വി-മാക്2 പരീക്ഷണങ്ങള്‍ കൂടി നടത്തുന്നുണ്ട്. ഇതുകൂടാതെ, 8,000-കിലോഗ്രാമിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ വേണ്ടിയുള്ള സി-25 എഞ്ചിനും ഐഎസ്ആര്‍ഒ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.
Post Your Comments