യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ ജിംനേഷ്യം പരിശീലകനെ അറസ്റ്റുചെയ്‍തു. മരടില്‍ ജിംനേഷ്യം നടത്തുന്ന ആന്‍റണി റൈസണാണ് പിടിയിലായത്.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടു പേര്‍ നല്‍കിയ പരാതിയിലാണ് ആന്‍റണി റൈസണെ മഹാരാഷ്ട്രയില്‍ നിന്നു പൊലീസ് പിടികൂടിയത്. മരടില്‍ സ്വന്തമായി ജിംനേഷ്യം നടത്തുന്നയാളാണ് ആന്‍റണി.
നിയമപരമായി കല്യാണം കഴിച്ചിട്ടുള്ള ആന്‍റണി ഇക്കാര്യം മറച്ചുവെച്ചാണ് മറ്റ് യുവതികളെ ചതിയില്‍പ്പെടുത്തിയത്.ഭാര്യയേയും മകനേയും ആന്‍റണി തട്ടിക്കൊണ്ടു പോയതായികാട്ടി മരട് സ്വദേശിയായ ഒരാളാണ് ആദ്യം പരാതി നല്‍കിയത്. പരാതിയല്‍ അന്വേഷണം നടുക്കുമ്പോഴാണ് ചേര്‍ത്തല സ്വദേശിനി പരാതിയിയുമായെത്തുന്നത്. കല്യാണം കഴിക്കാമെന്ന് വാഗ്‍ദാനം ചെയ്‍തു വഞ്ചിച്ചുവെന്നായിരുന്നു പരാതി.
തുടര്‍ന്നു പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാള്‍ അന്യസംസ്ഥാനങ്ങളിലേക്ക് മുങ്ങി. തുടർന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങൾ ആണ്.പഞ്ചാബിലും ഹരിയാനയിലും ആന്‍റണി ഉണ്ടെന്നറിഞ്ഞ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് പ്രത്യേക ടീമിനെ നിയോഗിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ആന്റണിയെ പിടികൂടിയത്. ആന്റണിയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്‍തു.
Post Your Comments