Latest NewsKeralaNews

എട്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ഒടുവിൽ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി

ആലപ്പുഴ: എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലിയിലാണ് സംഭവം. ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് പെൺകുട്ടിയെ ആദ്യമായി കാണുന്നത്. തുടർ ന്ന് ഇരുവരും പ്രണയത്തിലായി. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു.കഴിഞ്ഞ മാസം ഇരുപതിന് ഇരുവരും വിവാഹിതരായി.

വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി ഭാര്യയ്ക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും ഇവർ വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവദിവസം രാവിലെ യുവതിയെ അവർ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലെത്തിയപ്പോൾ ഫോണിൽ യുവതിയുടെ മെസേജ് കാണുകയായിരുന്നു. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം.

യുവാവ് ഉടന്‍ തന്നെ ഭാര്യയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും നേരിട്ട് പോയി അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലായിരുന്നു . പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച്‌ കൊടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button