
തിരുവനന്തപുരം:ഓണ നാളുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പക്ഷെ സേനയിലെ അംഗബലക്കുറവ് പ്രശ്നമാണ്. പോലീസ് അസോസിയേഷന് അവധി പോലും എടുക്കാതെ പണിയെടുക്കുന്നതിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓണത്തിന് പുതിയ തീരുമാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍. പോലീസുകാര്‍ ജോലിക്കെത്തിയാല്‍ അധിക വേതനം കിട്ടും.
നാല് ഓണം അവധി ദിവസങ്ങളില്‍ രണ്ടു ദിവസമെങ്കിലും ജോലിക്കെത്തുന്ന പോലീസുകാര്‍ക്ക് 500രൂപ പ്രത്യേക അലവന്‍സ് നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് അസോസിയേഷന് അലവന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.പോലീസ് മേധാവി ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. അവധിയെടുക്കാന്‍ കഴിയാത്ത പോലീസുകാര്‍ക്ക് 500രൂപ ഡേ ഓഫ് ബത്തയും നല്‍കും. അങ്ങനെ പോലീസ് അസോസിയേഷന്റെ ദീര്‍ഘ നാളായുള്ള ആവശ്യം അംഗീകരിച്ച് നല്‍കുകയാണ് പിണറായി സര്‍ക്കാര്‍.
Post Your Comments