മിന: ശനിയാഴ്ച ഉച്ചയ്ക്ക് ഹാജിമാര്‍ താമസിക്കുന്ന മിനായിലെ കൂടാരത്തിന് തീപിടിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
സൗദി സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്തെത്തിയ അഗ്നിശമനസേന ഉടന്‍ തീ അണച്ചതായി സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments