IndiaNews

പാര്‍ട്ടിയ്ക്കെതിരായ സിപിഎം അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ 5-അംഗ സമിതിയുമായി ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്കെതിരായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേകസമിതിക്ക് രൂപം നല്‍കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവാണു സമിതിയുടെ അധ്യക്ഷൻ. എംപിമാരായമീനാക്ഷി ലേഖി, അനന്ത് ഹെഗ്‌ഡേ, നളിന്‍ കടീല്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയസെക്രട്ടറി എച്ച്.രാജ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ .

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യം വച്ചു കൊണ്ടുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.കൂടാതെ ബിജെപി ആസ്ഥാനത്തുണ്ടായ അക്രമണത്തെത്തുടർന്നാണ് കേരളത്തില്‍ പാര്‍ട്ടിക്ക് നേരെയുണ്ടാക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് അമിത്ഷാ രൂപം നല്‍കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി അമിത് ഷായുടെ നിര്‍ദേശപ്രകാരം സമിതി അടിയന്തരമായി കേരളം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button