എല്ലാം തല തിരഞ്ഞൊരു കഫേ അങ്ങനെ ഉണ്ടോ, എന്നാല്‍ അങ്ങിനെ ഒരു കഫേ ഉണ്ട്. ഇവിടെയെങ്ങുമല്ല അങ്ങ് ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു കഫേ ഉള്ളത്. അല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്കാണ് ഈ കഫേയില്‍ കയറാന്‍ സാധിക്കുന്നത്. ജര്‍മ്മനിയിലെ ടോപ്പല്‍സ് കഫെയാണ് സന്ദര്‍ശകരില്‍ കൗതുകം ജനിപ്പിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് എല്ലാ വസ്തുക്കളും തലകുത്തി നില്‍ക്കുന്നതായാണ് അനുഭവപ്പെടുക. കിടപ്പു മുറികളും, അടുക്കളയും, എന്തിന് കുളിമുറി പോലും ഇവിടെ തലതിരിഞ്ഞാണുള്ളത്. കഫെയിലുള്ള എല്ലാ രൂപങ്ങളും തലതിരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതാണ് സന്ദര്‍ശകര്‍ക്ക് തലതിരിഞ്ഞ അനുഭവം സമ്മാനിക്കാന്‍ കാരണം.ഇവിടെ സന്ദര്‍ശകരായെത്തിയവരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Post Your Comments