KeralaNews

സുതാര്യ കേരളം നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകുന്നതിന് സൗകര്യമൊരുക്കി കലക്ടറേറ്റുകളിൽ പ്രവർത്തിച്ചിരുന്ന ‘സുതാര്യകേരളം’ സെൽ സംവിധാനം നിർത്തലാക്കുന്നു.കൂടാതെ ജനങ്ങളുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി നൽകുന്ന ടെലിവിഷൻ പരിപാടിയും നിർത്തലാക്കിയിരിക്കുകയാണ്.വർഷങ്ങളായി നടന്നുവരുന്ന സുതാര്യ കേരളം പദ്ധതി, പുതിയ രീതിയിൽ തുടങ്ങുകയും പരാതികൾ ഓൺലൈനിലൂടെ സ്വീകരിക്കുന്നതു വ്യാപകമാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012ലാണ് കലക്ടറേറ്റുകളിൽ സുതാര്യകേരളം സെല്ലുകൾ പ്രവർത്തനമാരംഭിച്ചത്.

കാസർകോട്, കണ്ണൂർ, പാലക്കാട്, എറണാകുളം കലക്ടറേറ്റുകളിലെഓഫീസുകളിലെ പ്രവർത്തനങ്ങളാണ് ഇതിനോടകം നിർത്തലാക്കിയത് .
കോഴിക്കോട്, മലപ്പുറം ,ഓഫീസുകൾ ഈ മാസം പതിനഞ്ചിന് പൂട്ടാനാണ് നിർദേശം.കൊല്ലം ഓഫിസ് ഈ മാസം 23നും കോട്ടയം, പത്തനംതിട്ട എന്നിവ 30 ന് പൂട്ടാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

കലക്ടറേറ്റുകളിലെ സെല്ലിൽ ലഭിക്കുന്ന പരാതികൾ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി പരാതികൾക്ക് പരിഹാരം നിർദേശിക്കുന്ന സംവിധാനമായിരുന്നു സുതാര്യ കേരളം പദ്ധതി.മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കൈമാറിക്കിട്ടുന്ന പരാതികൾ അതത് വില്ലേജ് ഓഫിസുകൾക്കു നൽകുകയും റിപ്പോർട്ട് ലഭ്യമാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയയ്ക്കുന്നതും ഇതിന്റെ ഭാഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button