KeralaNews

സൗമ്യ കൊലക്കേസ് :തെളിവുകൾ ഉണ്ടെന്ന് ഡോക്ടർ ഷെർളി വാസു

സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതിന് തെളിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു.ട്രെയിനിൽനിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല സൗമ്യയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നും അവർ പറഞ്ഞു.സൗമ്യയുടെ നെറ്റിയിൽ ആറു മുറിവുകൾ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലിൽ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളും കൈകൾ വാതിലിനിടയിൽ അമർത്തി ക്ഷതമേൽപിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതാണെന്ന് മുറിവുകൾ കണ്ടാലറിയാം. പേടിച്ച് പുറത്തേയ്ക്കു ചാടിയതാണെങ്കിൽ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയായിരിക്കില്ലയെന്നും ഡോക്ടർ ഷെർളി വാസു പറയുകയുണ്ടായി.

ഗോവിന്ദചാമിയുടെ ചർമത്തിന്റെ ഭാഗങ്ങൾ സൗമ്യയുടെ നഖത്തിനുള്ളിൽനിന്ന് ലഭിച്ചിരുന്നു. ശരീരത്തിൽനിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡി.എൻ.എകളും പരിശോധിച്ചപ്പോൾ ഗോവിന്ദചാമിയുടേതാണെന്ന് കണ്ടെത്തിയിരുന്നതായും അവർ വ്യക്തമാക്കി.ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങൾ സഹിതമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇക്കാര്യങ്ങൾ വിചാരണക്കോടതിയിയിലെ സാക്ഷിവിസ്താരത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷെർളി വാസു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button