Kerala

ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കും.

ആദ്യം ആര്‍എസ്എസ്സും ബിജെപിയും പറഞ്ഞത് എവിടെയും ഇത്തരം പ്രവര്‍ത്തനം ഇല്ല എന്നാണ്. പിന്നീട് അവര്‍തന്നെ പറഞ്ഞു ശക്തിപ്പെടുത്തുമെന്ന്. എവിടെയെങ്കിലും അഭ്യാസ പരിപാടികളോ കളരിയോ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കുക. അതിന് വേറെ സ്ഥലമുണ്ടല്ലോ, അവിടെ വച്ച് നിയമവിധേയമായി എന്തും നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആരെങ്കിലും അനുമതി കൊടുത്തതായി അറിയില്ല. ഇക്കാര്യത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രസ്താവനകള്‍ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ പേരെടുത്ത് പറയാന്‍ ഇപ്പോള്‍ തയാറാകുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button