കോഴിക്കോട്: ഓണമായാലും, വിഷു ആയാലും, ക്രിസ്തുമസ് ആയാലും റംസാനായാലും എല്ലാവരും ആഘോഷിക്കും. ഓണം ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. ഇതൊരു മുസ്ലീം യുവാവിന്റെ പ്രതിഷേധമാണ്. മുസ്ലീങ്ങള്‍ ഓണം ആഘോഷിക്കുന്നത് വിലക്കിയ സലഫി നിലപാടില്‍ യുവാവ് പ്രതിഷേധിച്ചു.
ഓണം ആഘോഷിക്കുന്നത് ഹാറാമാണെന്ന് പറഞ്ഞവരോടുള്ള മറുപടിയുമായാണ് കുറ്റ്യാടി സഫലി പള്ളിക്ക് മുന്നില്‍ യുവാവ് പ്രതിഷേധം നടത്തിയത്. കോഴിക്കോട് കുറ്റ്യാടിയില്‍ എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫായിസ് ഉമറാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ മലയാളികള്‍ക്കും എന്റെ ചിരിച്ചു കൊണ്ടുള്ള ഓണാശംസകള്‍ എന്നെഴുതിയ ബാനര്‍ കെട്ടിയാണ് ഫായിസ് ഓണാഘോഷം സംഘടിപ്പിച്ചത്. മനുഷ്യരെ തമ്മില്‍ അകറ്റുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന് ഫായിസ് പറയുന്നു.
Post Your Comments