റിയോ ഡി ജനീറോ:ഇന്ത്യക്ക് റിയോയില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പിൽ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്.ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി ഇതേ ഇനത്തില്‍ വെങ്കലം നേടി.മാരിയപ്പന്‍ 1.89 മീറ്റര്‍ പിന്നിട്ടാണ് ഒന്നാമതെത്തിയത്. 1.86 മീറ്റര്‍ ഉയരം താണ്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വരുണ്‍ വെങ്കലം നേടിയത്. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ശരത് കുമാര്‍ ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. യു.എസ്.എയുടെ സാം ഗ്ര്യീവിനാണ് വെള്ളി.
മാരിയപ്പന്‍ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്.
ഇതിന് മുൻപ് 1972ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറും 2004ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജറിയയും പാരാലിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. തമിഴനാട് സേലം സ്വദേശിയായ മാരിയപ്പന് ശാരീരിക അവശത സംഭവിച്ചത് കുട്ടിക്കാലത്തുണ്ടായ കാറപകടത്തിലാണ്.

Post Your Comments