നാഗ്പ്പൂർ: ഹൈന്ദവ ഉത്സവങ്ങളെയും ആചാരങ്ങളെയും മാത്രം ലക്‌ഷ്യം വെക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . മുംബൈ ഹൈ കോടതിയുടെ നാഗ്പൂർ ഡിവിഷൻ ബെഞ്ച് ആണ് ആക്ടിവിസ്റ്റുകളെ രൂക്ഷമായി വിമർശിച്ചത്. വെറും ചീപ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരക്കാർ അനാവശ്യമായി പരാതി നൽകുന്നതെന്നും ഇതിനു പിഴയടയ്‌ക്കേണ്ടി വരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രാവണനെ കത്തിക്കുന്ന ദസറ ഉത്സവം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിലായിരുന്നു കോടതി പരാതിക്കാരനെ രൂക്ഷമായി ശകാരിച്ചത്. നാഗരി ഹാക്ക് സംരക്ഷൻ മഞ്ച് എന്ന സംഘടനയുടെ നേതാവായ ജനാർദ്ദൻ മൂണിനു ഹൈ കോടതി ശാസനയും 25000 രൂപ പിഴയും ഇട്ടു.
“എന്താണ് സർക്കാർ കോടികൾ മുടക്കി ദീക്ഷാഭൂമി സംരക്ഷിക്കാനും താജാ ബാഗ് മോടിപിടിപ്പിക്കാനും ഡ്രാഗൺ പാലസ് പുതുക്കാനും പൊതുജനത്തിന്റെ പണം ചിലവാക്കുന്നതെന്നു നിങ്ങൾ ചോദിക്കുന്നില്ല? എന്ത് കൊണ്ട് അതിനെ എതിർക്കാതെ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു” എന്ന് കോടതി ചോദിച്ചു. രാവണ ദഹനത്തിനും ഗണേശ ചതുർത്ഥിക്കും ശേഷം എന്താണ് താങ്കളുടെ അടുത്ത ലക്‌ഷ്യം എന്ന് കോടതി ചോദിച്ചു. മൂണിന്റെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടു കോടതി കേസ് തള്ളി. പിഴയും വിധിച്ചു.ജസ്റ്റീസ് ഭൂഷൺ ഗവായ്,ജസ്റ്റീസ് വിനയ് ദേശ് പാണ്ഡേ തുടങ്ങിയവർ അടങ്ങിയ പ്രത്യേക ബഞ്ചാണ് പരാതിക്കാരന് പിഴ ചുമത്തിയത്.
Post Your Comments