Latest NewsIndiaNews

ചീഫ് ജസ്റ്റിസായി മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം ; ഹൈക്കോടതി മുതിര്‍ന്ന ജഡ്ജി രാജിവച്ച് പ്രതിഷേധിച്ചു

മുംബൈ : ചീഫ് ജസ്റ്റിസായി മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കോടതി നടപടികള്‍ക്കിടെ നാടകീയമായി രാജി പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ്.സി. ധര്‍മാധികാരി. വിരമിക്കാന്‍ 2 വര്‍ഷം മാത്രമുള്ളപ്പോള്‍ അപ്രതീക്ഷിത രാജി.

വ്യക്തിപരമായ കാരണങ്ങളാല്‍’ മുംബൈയില്‍ നിന്നു മാറിനില്‍ക്കാന്‍ കഴിയില്ലെന്നിരിക്കെ, തനിക്കു ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി നല്‍കാതെ സ്ഥലം മാറ്റിയതിനാലാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് മലയാളി അഭിഭാഷകന്‍ മാത്യു നെടുമ്പാറ ഇന്നലെ കോടതിയില്‍ അഭ്യര്‍ഥിച്ചപ്പോഴാണു നാടകീയമായി രാജിക്കാര്യം വെളിപ്പെടുത്തിയത്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു.

തന്റെ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് മലയാളി അഭിഭാഷകന്‍ മാത്യു നെടുമ്പാറ ഇന്നലെ കോടതിയില്‍ അഭ്യര്‍ഥിച്ചപ്പോഴാണു നാടകീയമായി രാജിക്കാര്യം വെളിപ്പെടുത്തിയത്. ബോംബെ ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ തന്റെ അവസാനത്തെ ദിവസമാണെന്ന് പിന്നീട് മുതിര്‍ന്ന അഭിഭാഷകരോട് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button