ഹൈദരാബാദ്: പ്രത്യേക പദവി പ്രശനത്തെ ചൊല്ലി ആന്ധ്രാ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ കയ്യാങ്കളി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി. നിയമസഭാ നടപടികള്‍ തടസപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മൈക്കുകളും കാമറകളും തല്ലിത്തകര്‍ത്തു.
സ്പീക്കറുടെ ഡയസിലേക്ക് ഓടിക്കയറിയ പത്തോളം എം.എല്‍.എമാര്‍ സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിഞ്ഞു.ശനിയാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. നിയമസഭയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സ്ഥലത്ത് വരെ എം.എല്‍.എമാരുടെ ഏറ്റുമുട്ടല്‍ നീണ്ടു.
പിന്നീട് സഭയുടെ നടുക്കളത്തിലേക്കിറങ്ങിയ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്യാ പ്രദേശിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിച്ചിരുന്നു. ഇതില്‍ മേലുള്ള ചര്‍ച്ചയും പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം തടസപ്പെട്ടു.
എം.എല്‍.എമാരുടെ നടപടി അതിരുകടന്നതാണെന്ന് നിരീക്ഷിച്ച നിമയസഭാ സ്പീക്കര്‍ കൊടേല ശിവപ്രസാദ് റാവു അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിവിലേജ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്നത്തേക്ക് നിയമസഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
Post Your Comments