പാലക്കാട് : ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം. കൊല്ലങ്കോട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിന്റെ സമീപമാണ് ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
ആദിവാസി കോളനിയിലെ ശെല്‍വി( 34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോളനിയിലെ മാരിയപ്പന്റെ ഭാര്യയായ ശെല്‍വിയെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കള്‍ കൊല്ലങ്കോട് പൊലീസില്‍ പരാതി നാലുദിവസം മുന്‍പ് നല്‍കിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു. ഉച്ചയോടെ നാട്ടുകാരാണ് ഇവിടെയുള്ള കുളത്തിന്റെ കാടുമൂടിയ വരമ്പിലാണ് മൃതദേഹം കണ്ടത്.
Post Your Comments