India

എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി

ധാക്ക : എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ബംഗ്ലാദേശിലെ കഹരോളിലാണ് എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം കണ്ടെത്തിയത്. മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയുടെ വിഗ്രഹവും ഇവിടെ നിന്നു ലഭിച്ചു. കിഴക്കന്‍ പ്രദേശത്ത് നിന്ന് കണ്ടുപിടിക്കുന്ന മോഹിനിയുടെ ആദ്യത്തെ ശിലാവിഗ്രഹമാണിത്.

ജഹാംഗീര്‍ നഗര്‍ സര്‍വകലാശാലയുടെ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രവും വിഗ്രഹവും കണ്ടു പിടിച്ചത്. കലിംഗ വാസ്തു ശില്‍പ്പ മാതൃകയിലുള്ള ആദ്യത്തെ ക്ഷേത്രമാണ് ഖനനത്തിനിടയില്‍ കണ്ടുപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടു ഭാഗങ്ങളായി ഒന്‍പത് മുഖപ്പുകളാണ് ക്ഷേത്രത്തിനുള്ളത്. പശ്ചിമ ബംഗാളിലെ സിദ്ധേശ്വര ശിവക്ഷേത്രത്തിനോട് ഇതിന് സാമ്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button