International

പന്നിക്കുഞ്ഞിന് മനുഷ്യന്റെ മുഖവും അവയവങ്ങളും

ചൈനയില്‍ വിചിത്ര രൂപമുള്ള പന്നിക്കുട്ടി ജനിച്ചു. മനുഷ്യന്റെ മുഖവും അവയവങ്ങളുമുള്ള പന്നിക്കുട്ടിയാണ് ജനിച്ചത്. പന്നിക്കുട്ടിയുടെ വീഡിയോ ഇപ്പോള്‍ നെറ്റില്‍ വൈറലായിരിക്കുകയാണ്. ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. പരിസ്ഥിതി മലിനീകരണമായിരിക്കുമത്രേ ഇത്തരമൊരു രൂപമാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ നാനിംഗ് പട്ടണത്തിലെ യാനന്‍ പ്രദേശത്തെ ടാവോ ലൂവിന്റെ വീട്ടിലാണ് ഇത് സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലൊരു പന്നിക്കുട്ടി പിറന്നുവെന്നറിഞ്ഞ് സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ വീട്ടിലെത്തി അതിനെ കണ്ടു. മനുഷ്യമുഖമാണുള്ളത് എന്നതു കൂടാതെ അതിന്റെ നെറ്റിയില്‍ പുരുഷലൈംഗികാവയവം പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്നുമുണ്ടായിരുന്നു. പ്രസവത്തില്‍ 19 പന്നിക്കുട്ടികളാണുണ്ടായിരുന്നു. ബാക്കി 18 എണ്ണവും സാധാരണ പന്നിക്കുട്ടികളെപ്പോലെ തന്നെയായിരുന്നു. 19-മനായാണ് ഈ പന്നിക്കുട്ടി പുറത്തു വന്നതെന്നും ടാവോ പറഞ്ഞു.

പന്നിയുടെ ചിത്രം ഒരു പ്രാദേശിക പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ അതിനെ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് തന്നെ സമീപിച്ചുവെന്ന് ടാവോ പറഞ്ഞു. എന്നാല്‍ തള്ളപന്നി അതിന് പാല്‍ കൊടുക്കാന്‍ പോലും തയ്യാറാകാതെ അതിനെ തള്ളി മാറ്റിയതിനാല്‍ പെട്ടെന്നു തന്നെ അതു ചത്തു പോകുകയായിരുന്നുവെന്നും ടാവോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button