ടെക്സസ്: ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസില്‍ ജോലി നേടിയ ശേഷം യുവതി ജയിലാക്കി. യുഎസിലെ ലൂസിയാനയിലാണ് സംഭവം. തന്റെ ബന്ധു കൂടിയായ എര്‍ലിസ് ചൈസണ്‍ എന്നയാളെയാണ് ടെക്സസ് പോലീസില്‍ ഉദ്യോഗസ്ഥയായ യുവതി ജയിലിലടച്ചത്. 37 കാരിയായ യുവതിയെ ചെറുപ്പത്തിൽ എര്‍ലിസ് പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
എട്ടാം വയസ് മുതലാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. നാലുവര്‍ഷത്തേക്കു പീഡനം തുടര്‍ന്നു. ചെറുപ്പത്തിൽ പ്രതികരിക്കാൻ നിസ്സഹായയായ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അവൾ വളർന്നു പോലീസായപ്പോൾ ചൈസണുമായി 15 വര്‍ഷത്തിനുശേഷം കൂടിക്കാഴ്ച നടത്തി.ടെക്സസിലെ പാര്‍ക്കിലായിരുന്നു കൂടിക്കാഴ്ച. താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചൈസണുമായി സംസാരിച്ചു.
ഈ ദൃശ്യങ്ങളെല്ലാം ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഒളികാമറയില്‍ പിടിച്ചെടുക്കുകയും ചെയ്തു. വീഡിയോയില്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം ചൈസണ്‍ തുറന്ന് സമ്മതിക്കുന്നുണ്ട് . ഈ തെളിവുകളെല്ലാം സ്വീകരിച്ചു കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments