തിരുവനന്തപുരം: 5000 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടു കേരള ട്രാവൽ മാർട്ടിന്റെ ഒൻപതാം എഡിഷൻ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കും.ട്രാവൽ മാർട്ടിൽ 57 വിദേശരാജ്യങ്ങളിൽ നിന്നായി 557 ടൂർ കമ്പനി പ്രതിനിധികളും ഇന്ത്യയിൽ നിന്ന് 1379 ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ട്രാവൽ മാർട്ട് ഉദ്ഘാടനംചെയ്യും.ഉത്തരവാദിത്ത ടൂറിസം, മുസിരിസ് സ്പൈസ് റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രമേയങ്ങളെന്നു മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.ഉത്തരവാദിത്ത ടൂറിസം പദ്ധതികളുംഇതിലുൾപ്പെടും. ജപ്പാൻ, ചൈന, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതാദ്യമായാണു കേരള ട്രാവൽ മാർട്ടിലെത്തുന്നത്.കേരളത്തിൽ നിന്നുള്ള 265 സംരംഭകരാണു ട്രാവൽ മാർട്ടിൽ പങ്കെടുക്കുക.
തമിഴ്നാട്, കർണാടക ടൂറിസം വകുപ്പുകളും ട്രാവൽ മാർട്ടിൽ പങ്കെടുക്കും. കേന്ദ്ര ടൂറിസം വകുപ്പിന്റെയും കേരളത്തിലെ ടൂറിസം സംരംഭകരുടെയും സഹകരണത്തോടെയാണു ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ ടൂറിസം വളർച്ചാനിരക്കിലെ കുറവ് പരിഹരിക്കാനാവശ്യമായ നടപടികൾക്കാണു സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments