KeralaNews

കേരള മീഡിയ അക്കാദമിക്ക് പുതിയ ചെയര്‍മാന്‍

കൊച്ചി: ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആര്‍ എസ് ബാബുവിനെ കേരള മീഡിയ അക്കാദമി ചെയര്‍മാനായി നിയമിച്ചു. 1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

നിയമസഭയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രസ് ഗാലറി പ്രവേശന പാസ് സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രസ് പാസ് കേസ് സുപ്രിംകോടതി വരെ നീണ്ട നിയമയുദ്ധത്തിനു വഴിവച്ചു. രണ്ടു തവണ മികച്ച റിപ്പോര്‍ട്ടിങിനുള്ള ശിവറാം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മീഡിയ ട്രസ്റ്റ് അവാര്‍ഡ് തുടങ്ങിയവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

കേരള പത്രപ്രവത്തക യൂണിയന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അടിയന്തരാവസ്ഥയില്‍ എസ്എഫ്ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ (എന്‍എസ്) മകള്‍ പി ഗിരിജയാണ് ഭാര്യ. നിതിന്‍, നീതു എന്നിവര്‍ മക്കളും ഡോ. മിഥുന്‍, സുനിത് എന്നിവര്‍ മരുമക്കളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button